ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേർ അറസ്റ്റിൽ. നടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. ചെന്നൈ വളസരവാക്കത്ത് കഴിഞ്ഞ ദിവസമാണ് ആന്റി-നാർക്കോട്ടിക്സ് സൗത്ത് സംഘം പരിശോധന നടത്തിയത്.പ്രതികളിൽ നിന്ന് മെത്താംഫെറ്റാമൈനും കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. നെസപാക്കം സ്വദേശിയായ 33 വയസുള്ള വിഘ്‌നേശ്വരൻ എന്നയാളെ പിടികൂടിയതോടെയാണ് വലിയ ലഹരി സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.ഇയാളെ ചോദ്യം ചെയ്തപ്പോൾ, പോരൂരിനടുത്തുള്ള കോവൂരിൽ താമസിക്കുന്ന വെങ്കിടേഷ് കുമാർ എന്നയാളിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് വിവരം ലഭിച്ചു. തുടർന്ന് വെങ്കിടേഷ് കുമാറിനെ നിരീക്ഷിക്കുകയും വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കൊപ്പമാണ് അഞ്ജു കൃഷ്ണയും വിൻസി നിവേദയും മറ്റുള്ളവരും ഉണ്ടായിരുന്നതെന്നാണ് വിവരം.
ആറ് ഗ്രാം മെത്താംഫെറ്റാമൈൻ, ഏഴ് ഗ്രാം ഒജി കഞ്ചാവ്, പതിനഞ്ച് ഗ്രാം കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോങ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച നടിയാണ് അഞ്ജു കൃഷ്ണ. തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: Malayali actress and co-director arrested for drug possession;
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…