ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി. ഏറെക്കാലത്തെ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം എന്നും, ഉത്തരവ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ഫെബ്രുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരും എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചിരുന്നു.
അതേസമയം സംസ്ഥാന നിയമസഭയുടെ ബജറ്റ് അവതരണം മാർച്ച് ഏഴിന് നടക്കും. തിങ്കളാഴ്ച മുതൽ ആരംഭിച്ച ബജറ്റിൽ വൈദ്യുതി നിരക്ക് വർധന, പാൽ വിലയിലെ വർധന, മുഡ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ച വിഷയമായത്. സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി, ജെഡിഎസ് നേതാക്കൾ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ബജറ്റ് അവതരണത്തിന് മുമ്പായുള്ള മൂന്ന് ദിവസം വിവിധ വികസന വിഷയങ്ങൾ ചർച്ച നടത്തും. തുടർന്നായിരിക്കും അടുത്ത തിങ്കളാഴ്ച ബജറ്റ് അവതരണമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
ബജറ്റ് സമ്മേളനത്തിന്റെ ദൈർഘ്യം ബിസിനസ് ഉപദേശക സമിതി തീരുമാനിക്കും. കർഷകരുടെ താൽപ്പര്യങ്ങൾക്കാണ് ഇത്തവണത്തെ ബജറ്റിനു മുൻഗണന നൽകുക. ജൽ ജീവൻ മിഷന് കീഴിലുള്ള ഫണ്ട് ഉപയോഗത്തെ കുറിച്ചും ബജറ്റിൽ ചർച്ച ചെയ്യും. സമീപകാല മെട്രോ നിരക്ക് വർധന, മെട്രോ നിർമാണ പ്രവൃത്തി, റെയിൽവേ നിർമാണ പ്രവൃത്തികൾ, ക്ഷേമ പദ്ധതികൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തും.
2025-26 വർഷത്തേക്ക് 4 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ധനമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയുടെ 16-ാമത്തെ ബജറ്റായിരിക്കും ഇത്. 2024-25 വർഷത്തേക്ക് സിദ്ധരാമയ്യ 3.71 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചിരുന്നു. അഞ്ച് ഗ്യാരണ്ടി പദ്ധതികൾക്കായി സംസ്ഥാന സർക്കാർ എല്ലാ വർഷവും 52,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്.
TAGS: KARNATAKA
SUMMARY: CM-led business advisory panel approves salary hike for Karnataka legislators
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…