പാലക്കാട്: നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും നവംബർ 20ന് വേതനത്തോടു കൂടിയ അവധി. ഈ സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് വേത നത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ സഫ്നാ നസറുദ്ദീൻ അറിയിച്ചു.
വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐ.ടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള കാഷ്വല്‍/ ദിവസവേതനക്കാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും.
ഒരാളിന് അവധി അനുവദിക്കുന്നത് അയാള്‍ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏർപ്പെടുത്തി അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമീഷണർ അറിയിച്ചു.
TAGS : BY ELECTION
SUMMARY : By-election: Leave with pay to employees of private institutions
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…
ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.…