Categories: KERALATOP NEWS

ഉപതിരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതുഅവധി

മലപ്പുറം: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

TAGS : BY ELECTION | MALAPPURAM
SUMMARY : By-election; Public holiday in three constituencies of Malappuram district on 13th

Savre Digital

Recent Posts

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…

35 minutes ago

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…

1 hour ago

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…

2 hours ago

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…

2 hours ago

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

3 hours ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

4 hours ago