ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ഇന്ന്. ജൂലൈ 10മായിരുന്നു വോട്ടെടുപ്പ് . ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
ഉപതിരഞ്ഞെടുപ്പ് നടന്ന അസംബ്ലി മണ്ഡലങ്ങൾ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല (പശ്ചിമ ബംഗാൾ), ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗ്ലൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), രൂപൗലി (ബീഹാർ), അമർവാര (മധ്യപ്രദേശ്),വിക്രവണ്ടി (തമിഴ്നാട്) എന്നിവയാണ്. മൂന്ന് സ്വതന്ത്ര എംഎൽഎമാർ സഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ ഹമീർപൂർ, നലഗഡ്, ഡെഹ്‌റ എന്നിവിടങ്ങളിലെ ഒഴിവുകൾ ഉണ്ടായത്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എഎപി എംഎൽഎ ശീതൾ അംഗുറൽ രാജിവച്ചതിനെ തുടർന്നാണ് ഈ സീറ്റ് ഒഴിഞ്ഞത്.
ഉത്തരാഖണ്ഡിലെ മംഗ്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിഎസ്പിയുടെ സിറ്റിങ് എംഎൽഎ സർവത് കരീം അൻസാരിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥ് നിയമസഭാ മണ്ഡലത്തിൽ ഈ വർഷം മാർച്ചിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്.
തമിഴ്‌നാട്ടിലെ വിക്രവാണ്ടി നിയമസഭാംഗമായിരുന്ന ഡിഎംകെയുടെ എൻ. പുകഴേന്തിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
TAGS: NATIONAL | BYPOLLS | ELECTION
SUMMARY: Results For Key Polls In 13 Assembly Seats Across 7 States Today
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…