ബെംഗളൂരു: എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ക്യാബ് ഡ്രൈവർ ആക്രമിച്ചതായി യാത്രക്കാരന്റെ പരാതി. റാപിഡോ ക്യാബ് സർവീസിലാണ് സംഭവം. ബെംഗളൂരു സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. യാത്രയ്ക്കിടെ എസി ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ക്യാബ് ഡ്രൈവർ നാഗരാജ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ യാത്രക്കാരന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. സമൂഹമാധ്യമമായ റെഡ്ഢിറ്റ് വഴിയാണ് യാതക്കാരൻ ഇക്കാര്യം പോസ്റ്റ് ചെയ്തത്. എസി ഓൺ ചെയ്ത് വാഹനം ഓടിക്കാൻ സാധിക്കില്ലെന്നും, റൈഡ് ക്യാൻസൽ ചെയ്ത് പുറത്തേക്കിറങ്ങാനും ഡ്രൈവർ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് ഇത് വിസമ്മതിച്ചതോടെ ഡ്രൈവർ അസഭ്യം പറയുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പോലീസിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ഡ്രൈവർ അക്രമാസക്തനായതായും യുവാവ് പരാതിയിൽ പറഞ്ഞു. ഇക്കാര്യം റാപിഡോയുടെ കസ്റ്റമർ കെയറിൽ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU
SUMMARY: Rapido cab driver attacks youth passenger
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം.കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ…
തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ…
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി…
മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ്…
ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്‍റെ ഭാര്യ പദ്മാവതി കൃഷ്ണൻ (95) അന്തരിച്ചു. തൃശൂര്‍…