എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

ബെംഗളൂരു: എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ക്യാബ് ഡ്രൈവർ ആക്രമിച്ചതായി യാത്രക്കാരന്റെ പരാതി. റാപിഡോ ക്യാബ് സർവീസിലാണ് സംഭവം. ബെംഗളൂരു സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. യാത്രയ്ക്കിടെ എസി ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ക്യാബ് ഡ്രൈവർ നാഗരാജ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ യാത്രക്കാരന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. സമൂഹമാധ്യമമായ റെഡ്ഢിറ്റ് വഴിയാണ് യാതക്കാരൻ ഇക്കാര്യം പോസ്റ്റ്‌ ചെയ്തത്. എസി ഓൺ ചെയ്ത് വാഹനം ഓടിക്കാൻ സാധിക്കില്ലെന്നും, റൈഡ് ക്യാൻസൽ ചെയ്ത് പുറത്തേക്കിറങ്ങാനും ഡ്രൈവർ യുവാവിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് ഇത് വിസമ്മതിച്ചതോടെ ഡ്രൈവർ അസഭ്യം പറയുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പോലീസിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ഡ്രൈവർ അക്രമാസക്തനായതായും യുവാവ് പരാതിയിൽ പറഞ്ഞു. ഇക്കാര്യം റാപിഡോയുടെ കസ്റ്റമർ കെയറിൽ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU
SUMMARY: Rapido cab driver attacks youth passenger

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും പവർ കട്ട്; ബാധിക്കുക ഈ പ്രദേശങ്ങളെ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും വൈദ്യുതി വിതരണം മുടങ്ങും. കെപിടിസിഎല്‍...

നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം....

മുച്ചക്ര സ്കൂ‌ട്ടറിൽ കാറിടിച്ചു അപകടം; ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചുമരിച്ചു. തൃശ്ശൂർ...

സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ....

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

Related Articles

Popular Categories