ന്യൂഡൽഹി: വ്യോമസേനയുടെ എസ്.യു-30 എംകെഐ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ. ഇതിന്റെ 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക.
അടുത്ത വർഷമാകും നിർമാണം ആരംഭിക്കുക. എട്ട് വർഷത്തിനുള്ളിൽ വ്യോമസേനയ്‌ക്ക് മുഴുവൻ എഞ്ചിനുകളും കൈമാറും. പുതിയ എഞ്ചിനിൽ 54 ശതമാനത്തോളം ഘടകങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചവയാകും.
ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ് എസ്.യു-30 യുദ്ധവിമാനങ്ങൾ. 260 വിമാനങ്ങൾ ഇതിനോടകം തന്നെ സേനയിൽ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആസ്ട്ര എയർ-ടു-എയർ മിസൈൽ തുടങ്ങിയ തദ്ദേശീയ യുദ്ധ സംവിധാനങ്ങൾ സംയോജിപ്പിച്ച് എസ്. യു-30 ഇതിനകം നവീകരിച്ചിട്ടുണ്ട്. ബാലാകോട്ട് വ്യോമാക്രമണം, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള പോരാട്ടം എന്നിവയിൽ ഇത്തരം വിമാനങ്ങൾ നിർണായകമായിരുന്നു.
TAGS: NATIONAL | HAL
SUMMARY: Cabinet Committee gives nod to procurement of 240 aero-engines for IAF’s Su-30 MKI aircraft from HAL
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…