ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനാണ് സർക്കാർ തീരുമാനമെന്ന് നിയമ, പാർലമെൻ്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്.
രാമനഗര നിവാസികളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും ആവശ്യപ്രകാരമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയതെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. ബെംഗളൂരു എന്ന ബ്രാൻഡ് മനസ്സിൽ വെച്ച് രാമനഗരയിലെ നിയമസഭാംഗങ്ങൾ സമർപ്പിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. മാറ്റം ജില്ലയുടെ പേരിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയ്ക്കുള്ളിലെ താലൂക്കുകളെ ബാധിക്കില്ല. ജില്ലയുടെ പേരിനെ മാത്രം ബാധിക്കുന്ന മാറ്റം സംബന്ധിച്ച അറിയിപ്പ് റവന്യു വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കണമെന്ന ആവശ്യം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ജില്ലയുടെ പേര് മാറ്റിയാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.
TAGS: BENGALURU | RAMANAGARA
SUMMARY: Cabinet nod for change of ramanagara name to bengaluru south
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…