ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് നടാപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യാൻ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഒക്ടോബർ 18ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും. അതിനു മുമ്പായി റിപ്പോർട്ട് അവലോകനം ചെയ്യാൻ ഉപസമിതിയെ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് റിപ്പോർട്ട് ഈ വർഷം ഫെബ്രുവരിയിലാണ് സർക്കാരിന് പ്രത്യേക കമ്മിറ്റി സമർപ്പിച്ചത്. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ ജയപ്രകാശ് ഹെഗ്‌ഡെയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു. ജാതി സർവേ സംസ്ഥാനത്ത് നേരത്തെ തന്നെ നടന്നിരുന്നെങ്കിലും, റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല.
കോൺഗ്രസ്, ആർജെഡി, എൻസിപി-എസ്‌സിപി എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രതിപക്ഷ പാർട്ടികൾ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ജാതി ഗ്രൂപ്പുകളുടെ ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഇതിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ വീരശൈവ – ലിംഗായത് വിഭാഗങ്ങൾ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കത്തയച്ചിരുന്നു.
TAGS: KARNATAKA | CASTE CENSUS
SUMMARY: Karnataka government to form cabinet subcommittee to review report of caste survey
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…