Categories: TOP NEWSWORLD

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ

ഒട്ടാവ: കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ് നടപടി. അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ അറിയിച്ചു. 2024-ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. 2025-ല്‍ 3,95,000 ആയും, 2026-ല്‍ 3,80,000 ആയും, 2027-ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്‌സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.

രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. ഇവയ്ക്കു പുറമെ, മികച്ച വിദ്യാഭ്യാസവും ലൈഫ്‌സ്‌റ്റൈലും സ്വപ്നം കണ്ടുവരുന്ന വിദേശവിദ്യാർത്ഥികൾക്ക് മുൻപാകെയും കാനഡ പതിയെ വാതിലടയ്ക്കുകയാണ്. മുൻ വർഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെർമിറ്റുകൾ നൽകിയാൽ മതിയെന്നാണ് ട്രൂഡോയുടെ തീരുമാനം.

കൂടാതെ വരും വർഷങ്ങളിൽ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. തുറന്ന കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വർധിച്ചുവരുന്നുവെന്ന കനേഡിയൻ ജനതയുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്ന് മാസങ്ങൾക്ക് മുൻപേ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇത് കാനഡയിൽ മികച്ച ജീവിതം എന്ന, ഇന്ത്യക്കാരടക്കമുള്ള നിരവധി പേരുടെ സ്വപ്നത്തിന് ഏൽക്കുന്ന കനത്ത തിരിച്ചടി തന്നെയാണ്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ കനേഡിയൻ ജനതയ്ക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. വിസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോയിരുന്നു.

ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സർക്കാർ റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകൾക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആ എണ്ണം ഇനി കൂടുമെന്നതാണ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മനസിലാക്കാനാകുക.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യാ കാനഡ ബന്ധത്തിൽ വന്ന വിള്ളൽ കൂടെ പരിശോധിക്കുമ്പോൾ കാനഡയിലെ ഇന്ത്യക്കാർക്ക് ഇനി അധികം കാനഡയിൽ തുടരുന്നത് പന്തിയല്ല എന്നതാണ് വ്യക്തമാകുന്നത്.
<BR>
TAGS : CANADA | IMMIGRATION
SUMMARY : Canada is set to control immigration

Savre Digital

Recent Posts

പ്രസവത്തിനെത്തിയ യുവതി അണുബാധയേറ്റ് മരിച്ചു; തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…

33 seconds ago

‘മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് 20കാരി’; നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് അനുപമ പരമേശ്വരന്‍

കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച്‌ നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്‌…

1 hour ago

ഗുരുവായൂരപ്പനെ കണ്ട് മുകേഷ് അംബാനി; ആശുപത്രി നിര്‍മ്മാണത്തിനായി നല്‍കിയത് 15 കോടി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച്‌ പ്രാർത്ഥന…

2 hours ago

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…

2 hours ago

15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച്‌ ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…

3 hours ago

മുത്തശ്ശിയുടെ അരികില്‍ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…

4 hours ago