ഡൽഹി: കാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിന് നല്കുന്ന ഗ്രാന്റിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. കാൻസർ മരുന്നുകളുടെ ജിഎസ്ടി കുറച്ചതോടെ ഈ മരുന്നുകളുടെ വില കുറയും. മെഡിക്കല്‍ ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന് ശിപാർശ മന്ത്രിതല സമിതിക്ക് വിട്ടു.
നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈകാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. അതേസമയം കുര്‍കുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയര്‍ത്തി. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വരുമാനത്തില്‍ 412 ശതമാനം വര്‍ധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു.
ഇതേ കാലയളവില്‍ കാസിനോകളില്‍ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനവുണ്ടായി. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാനും തീരുമാനിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.
TAGS : CANCER | NIRMALA SITHARAMAN
SUMMARY : Cancer drugs will be cheaper; The GST Council took an important decision
ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്. 'ഫ്ളെഷ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇംഗ്ലീഷ് ഭാഷയില്‍…
ന്യൂഡൽഹി: ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ…
ന്യൂഡൽഹി: ഡൽഹി ഉഗ്ര സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് പോലീസ് പിടികൂടി. ചെയ്ത് മുഹമ്മദ് സൽമാൻ എന്നയാളെയാണ്…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…