ന്യൂഡൽഹി: സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് വി.ഡി. സതീശൻ മുമ്പ് പറഞ്ഞിരുന്നു. 24 മണിക്കൂർ പിന്നിട്ട വേളയിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചത്. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്വാസ്യത കളയരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. അതേസമയം, ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. പട്ടിക നാളെയാക്കുമെന്നും അദ്ദേഹം സൂചന നൽകി. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങളില്ലെന്നും നാളെ യോഗം ചേർന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
SUMMARY: Candidate list is delayed; VD Satheesan is angry with the media
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന…
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിലായി. ബാങ്കോക്കിൽ നിന്ന്…
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെുള്ള അഞ്ച് സിറ്റിംഗ്…
കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട്ടില്‍…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂണിറ്റും ഒരു ആംബുലൻസും വിദ്യാരണ്യപുര, ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ്…
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ…