LATEST NEWS

തളിപ്പറമ്പില്‍ സിപിഎമ്മിന് തിരിച്ചടി; പി.കെ. ശ്യാമളയ്ക്കെതിരെ മത്സരിക്കാൻ ടി.കെ. ഗോവിന്ദൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിക്കും. നിലവില്‍ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഇദ്ദേഹം കമ്മറ്റിയില്‍ ശക്തമായി എതിർത്തിരുന്നു. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍

ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നാണ് ഗോവിന്ദൻ പാർട്ടിയില്‍ ഉന്നയിച്ച വിയോജിപ്പ്. ടികെ ഗോവിന്ദൻ മത്സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണക്കാൻ കോണ്‍ഗ്രസ് തയ്യാറാകുമെന്നും വിവരമുണ്ട്.

നിലവില്‍ കോണ്‍ഗ്രസ് തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച വി.പി അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ഥിയായി കാണുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ടികെ ഗോവിന്ദനെ പിന്തുണയ്ക്കാനായി ഇദ്ദേഹം മാറിയേക്കും. ഇതിനകം തന്നെ പികെ ശ്യാമള പ്രചാരണം തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പി പാർട്ടിയുടെ കോട്ടയായതിനാല്‍ ജയസാധ്യതയില്‍ സംശയിക്കുന്നില്ല.

എംവി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തില്‍ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് ഉയരുന്നത്‌. അതെസമയം സോഷ്യല്‍ മീഡിയയില്‍ പികെ ശ്യാമളയ്ക്കെതിരെ പ്രചാരണം ശക്തമാണ്. ഇന്ന് ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ പി ജയരാജൻ പങ്കു വെച്ചിരുന്നു. ‘തളിപ്പറമ്പില്‍ പ്രിയ സഖാവ് ശ്യാമള ടീച്ചർ…’ എന്ന കുറിപ്പോടെയാണ് ജയരാജൻ പോസ്റ്റർ ഷെയർ ചെയ്തത്.

SUMMARY: T.K. Govindan to contest against P.K. Shyamala in Taliparambi

NEWS BUREAU

Recent Posts

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

2 minutes ago

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…

36 minutes ago

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

53 minutes ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

2 hours ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

2 hours ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

3 hours ago