തിരുവനന്തപുരം: പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് പദ്ധതിയിൽ നിന്നും പിന്മാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പദ്ധതിയിൽ നിന്നും പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്നാണ് ലഭിച്ച നിയമോപദേശമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി. കരാർ ഒപ്പിട്ട സാഹചര്യത്തിൽ പിന്മാറാൻ കഴിയില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. പാർട്ടിയുടെ വികാരം മാനിക്കുന്നുണ്ടെന്നും ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡ്, കോർപ്പറേഷൻ നിയമനം 15 നുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനത്തിനുള്ള മാർഗ രേഖ കെപിസിസി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Can’t get central help: V.D. can’t withdraw from PM Shri. Satishan
















