ബെംഗളൂരു: സ്കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളി താണ്ടയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. അപകടത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. അധ്യാപികയ്ക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
🚨Another school roof ceiling collapse in Karnataka, this time in Bagalkot.
4 students injured.Reality of our Govt. Schools 🥺 pic.twitter.com/tBnCCZnm5V
— Vije (@vijeshetty) September 2, 2026
പരുക്കുകൾ ഗുരുതരമല്ലെന്നും അപകടത്തിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കിയെന്നും ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗജാനൻ ബെയ്ൽ പറഞ്ഞു. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. സ്കൂളിന്റെ ജീർണാവസ്ഥയെക്കുറിച്ച് മുമ്പ് പരാതിപ്പെട്ടിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. അറ്റകുറ്റപ്പണികളും മതിയായ സുരക്ഷാ നടപടികളും വേണമെന്ന് അവർ ആവശ്യപ്പെട്ടു.
SUMMARY: The roof of the government school collapsed; Harm to the students
















