ബെംഗളൂരു: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി-ഉത്തംഗറൈ സംസ്ഥാന പാതയില്‍ പിക്കപ്പ് വാഹനം കാറുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ബെംഗളൂരു രാജാജി നഗര്‍ സ്വദേശികളായ സി പാപ്പാത്തി (53), വി ഷര്‍മിലി (22), സി സീനു (23) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവില്‍ നിന്നും എസ്‌യുവി കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. സീനു സംഭവസ്ഥലത്ത് വെച്ചും പാപ്പാത്തിയും ഷര്‍മിലിയും ഉത്തംഗറൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുമാണ് മരണപ്പെട്ടത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് സിംഗാരപ്പേട്ട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന് ശേഷം പിക്കപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റവരെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : TAMILNADU | ACCIDENT
SUMMARY : Car accident in Krishnagiri. Three people from Bengaluru died
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…