ന്യൂഡല്‍ഹി: രാജസ്ഥാനിലെ കരോലിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് സ്ത്രീകളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ ആറു സ്ത്രീകളും ഒരു കുട്ടിയുമുണ്ട്.
പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമുണ്ടാകാനുള്ള കാരണം പോലീസ് പരിശോധിച്ചു വരികയാണ്.
ഒരു കുടുംബത്തിലെ 12 പേരുമായി സഞ്ചരിക്കുകയായിരുന്ന ബൊലേറോ കാര്‍ കരോലി-മണ്ഡ്രയാല് റോഡിലെ ദുന്ദപുര ക്രോസിംഗില്‍ വെച്ച് കല്ലുമായി പോവുകകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ബൊലേറോയില്‍ ഉണ്ടായിരുന്നവര്‍. അപകട സ്ഥലത്തിന് 60 കിലോമീറ്റര്‍ അകലെയുള്ള കെയ്ലാ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍. മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വാഹനമെന്ന് കരോലി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ജ്യോതി ഉപാധ്യായ് പറഞ്ഞു.
<BR>
TAGS : ACCIDENT | RAJASTHAN
SUMMARY : Car accident in Rajasthan’s Karoli; Nine people died
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…