ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം വെസ്റ്റ് കൊടുങ്ങല്ലൂർ കക്കോളിൽ ഹൗസ് ജോൺ ജോസഫ് സുനിത ദമ്പതികളുടെ ഏക മകൻ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബി ടെക് ഇൻ റോബോട്ടിക് ആൻഡ് മെക്കാട്രോനിക്സ് രണ്ടാം വർഷ വിദ്യാർഥിയാണ്. വെള്ളിയാഴ്ച കോളേജിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ എതിരെ വരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം.
മൃതദേഹം എഐകെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കാരക്കുന്ന് സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
SUMMARY: Car accident; Malayali student dies tragically
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…