കോഴിക്കോട്: രാമനാട്ടുകരയില്‍ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകില്‍ കാർ ഇടിച്ച് അപകടം. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർക്ക് പരുക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീർ(5), റവാഹ്(8), സിനാൻ(20) എന്നിവർക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
അതേസമയം ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ആളെ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് കൂട്ടാൻ പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. കാർ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ് ഉണ്ടായിരുന്നത്. നിർത്തിയിട്ട ബസ് കാർ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
SUMMARY: Car hits parked tourist bus in Ramanattukara; seven injured
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…
ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…