മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ ദേശീയ പാതയിൽ മാജൽഗാവ് താലൂക്കിലെ ഷിൻഡേവാഡി ഫാൽക്കെയ്ക്ക് സമീപം കാറും സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിലോടിയ കാർ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മാജൽഗാവ് താലൂക്കിലെ ഷിൻഡേവാഡി ഫാൽക്കെയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. തുൾജാപൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മാജൽഗാവ് സ്വദേശികളായ ഗജാനൻ നാംദാസും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മാജൽഗാവ് സ്വദേശികളായ അഞ്ച് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.
തുൾജാപൂർ ദർശനത്തിനായി കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നവരാണ് ഇവർ. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. ഇടിയുടെ ആഘാതത്തിൽ കാറ് പൂർണായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. റോഡുകളുടെ മോശം അവസ്ഥയ്ക്കെതിരെ രോഷാകുലരായ നാട്ടുകാരും പ്രദേശവാസികളും റോഡ് ഉപരോധിച്ചു. അതേസമയം അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
SUMMARY: Car loses control after falling into a pit and collides with a bus; five people, including a child, die tragically in Maharashtra.















