ആലപ്പുഴ: ഒറ്റമശ്ശേരി കടല്‍ത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. തിമിംഗലത്തിന്‍റെ ജഡം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അർത്തുങ്കല്‍ തീരദേശ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫിഷറീസ് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കൂറ്റൻ തിമിംഗലമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ജഡം കരയ്ക്കടുപ്പിച്ചത്. വലിയ കയർ കെട്ടി വലിച്ചെങ്കിലും രണ്ട് തവണ കയർ പൊട്ടിപ്പോയി. വെറ്ററിനറി ഡോക്ടർമാർ സ്ഥലത്ത് എത്തി ജഡം പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ തിമിംഗലം കരയ്ക്ക് അടിഞ്ഞതിന്റെ കാരണം വ്യക്തമാകൂ.
TAGS : ALAPPUZHA NEWS | WHALE
SUMMARY : Carcass of a huge whale on Ottamasseri coast
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…