വത്തിക്കാൻ സിറ്റി : റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (ലിയോ പതിനാലാമൻ) ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. സെൻ്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പ്രെവോസ്റ്റ്.
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ചയാണ് ആരംഭിച്ചത്. കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാലാം റൗണ്ടിലാണ് സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിണിയിൽ വെളുത്ത പുകയുയർന്നത്.
അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദിനാൾമാരോട് ലിയോ പതിനാലാമൻ മാർപ്പാപ്പ നന്ദി പറഞ്ഞു.
പുതിയ മാർപ്പാപ്പയ്ക്ക് ആശംസകൾ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘അമേരിക്കയിൽനിന്നുള്ള ആദ്യ മാർപ്പാപ്പയെന്നത് വലിയ ആദരവാണ്. രാജ്യം വലിയ ആവേശത്തിലാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.
<br>
TAGS : VATICAN | NEW POPE | ROBERT FRANCIS PREVOST | LEON XIV
SUMMARY : Cardinal Robert Francis Prevost is the new Pope; the first from the US
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…