കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ച് കയറ്റിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കോഴിക്കോട് കോട്ടൂളിയില്‍ വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പില്‍ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ടെടുക്കുകയായിരുന്നു.
മുമ്പിലുള്ള എസ്‌കോർട്ട് വാഹനം കടന്ന് പോയതിനിടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു.
റോഡ് മുറിച്ചുകടന്ന സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോർട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച വൈകിട്ട് 6.30ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോർട്ട് വാഹനങ്ങളും ആംബുലൻസും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
TAGS : PINARAYI VIJAYAN | VECHILE
SUMMARY : carelessly drove into the CM’s motorcade; Private bus in custody
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…