ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യുവതികളുടെ ദൃശ്യങ്ങൾ പകർത്തി റീലുകൾ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസ്. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ രഹസ്യമായി പകർത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ബെംഗളൂരു സൈബർ പോലീസ് കേസെടുത്തു.
പ്രതിയെ എത്രയും പെട്ടന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബാംഗ്ലൂർ മെട്രോ ചിക്ക്സ് എന്ന അക്കൗണ്ടിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. അക്കൗണ്ടിനു 5,605 ഫോളോവേഴ്‌സും അനുബന്ധ ടെലിഗ്രാം ചാനലിന് 1,188 സബ്‌സ്‌ക്രൈബർമാരുമുണ്ട്. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ 13 വീഡിയോകളാണ് അപ്ലോഡ് ചെയ്തിരുന്നത്. അവയിലെ കമന്റുകൾ ഓഫ് ചെയ്തിട്ടുണ്ട്. നിലവിൽ ഇവയെല്ലാം നീക്കം ചെയ്തിട്ടുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: FIR Against insta account posting reels of metro travelling women
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…