റിജാസ് ഐക്യദാര്‍ഡ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ ഉള്‍പ്പെടെ 11 പേർക്കെതിരെ കേസ്. ശനിയാഴ്ച എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു പരിപാടി നടന്നത്. ഭാരതീയ ന്യായ സംഹിതയിലെ മൂന്നു വകുപ്പുകളും കേരള പോലിസ് ആക്ടിലെ രണ്ടു വകുപ്പുകളും ഉള്‍പ്പെടെയാണ് കേസ്.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, നിഹാരിക പ്രദോഷ്, അഡ്വ. പ്രമോദ് പുഴങ്കര, മറുവാക്ക് എഡിറ്റര്‍ അംബിക, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് സി പി റഷീദ്, വെല്‍ഫെയര്‍ പാര്‍ടി ട്രഷറരര്‍ സാജിദ് ഖാലിദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തക മൃദുല ഭവാനി, ഡോ. ഹരി, ഷനീര്‍ തുടങ്ങിയവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

ഇന്നലെ പരിപാടി നടക്കുമ്പോൾ പ്രതിഷേധിക്കാനെത്തിയവരെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പരിപാടിക്കെതിരെ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിനാണ് മേയ് 14ന് നാഗ്പൂര്‍ പോലിസ് റിജാസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തി. നിരോധിത സംഘടനയിലെ അംഗത്വം, നിരോധിത സംഘടനക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് ചുമത്തിയത്.

ഇതിന് പുറമെ ഇന്ത്യാ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കല്‍, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍ എന്നീ വകുപ്പുകളും കേസിലുണ്ട്. തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നാഗ്പൂരില്‍ വച്ച്‌ റെജാസിനെ പോലിസ് അറസ്റ്റ് ചെയ്തത്.

പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ കഗാര്‍ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമര്‍ശിച്ചതായും എഫ്‌ഐആറിലുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നല്‍കുമോയെന്നും റെജാസ് ചോദിച്ചതായും ആരോപിക്കുന്നു.

SUMMARY: Rijas Solidarity Gathering; Case filed against 11 people including Siddique Kappan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്‌ നിന്നും കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

പാലക്കാട്‌: ഷൊര്‍ണൂര്‍ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബംത്തെ കണ്ടെത്തി. ഇവര്‍ മൈസൂരൂ...

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; കൊച്ചി അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കത്രിക്കടവിലെ അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക്...

ഗുരുവായൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ദമ്പതികള്‍ക്ക് പരുക്ക്

തൃശൂര്‍; തൃശൂര്‍ ഗുരുവായൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ ദമ്പതികള്‍ക്ക് പരുക്ക്. ആരോവീട്ടില്‍ കുട്ടപ്പന്‍(70),...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25...

വൈദ്യുതി ക്ഷാമത്തിന് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ എനർജി...

അഫോയി റീൽസ് മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: മയക്കുമരുന്ന് വിപത്തിനെതിരെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി...

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തന്റെ...

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങള്‍ പ്രദർശിപ്പിച്ചെന്ന കേസില്‍ യൂട്യൂബർ തൊപ്പിക്കെതിരെ അന്വേഷണം...

Related Articles

Popular Categories