കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ ഉള്‍പ്പെടെ 11 പേർക്കെതിരെ കേസ്. ശനിയാഴ്ച എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു പരിപാടി നടന്നത്. ഭാരതീയ ന്യായ സംഹിതയിലെ മൂന്നു വകുപ്പുകളും കേരള പോലിസ് ആക്ടിലെ രണ്ടു വകുപ്പുകളും ഉള്‍പ്പെടെയാണ് കേസ്.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, നിഹാരിക പ്രദോഷ്, അഡ്വ. പ്രമോദ് പുഴങ്കര, മറുവാക്ക് എഡിറ്റര്‍ അംബിക, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് സി പി റഷീദ്, വെല്‍ഫെയര്‍ പാര്‍ടി ട്രഷറരര്‍ സാജിദ് ഖാലിദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തക മൃദുല ഭവാനി, ഡോ. ഹരി, ഷനീര്‍ തുടങ്ങിയവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ഇന്നലെ പരിപാടി നടക്കുമ്പോൾ പ്രതിഷേധിക്കാനെത്തിയവരെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പരിപാടിക്കെതിരെ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിനാണ് മേയ് 14ന് നാഗ്പൂര്‍ പോലിസ് റിജാസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തി. നിരോധിത സംഘടനയിലെ അംഗത്വം, നിരോധിത സംഘടനക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് ചുമത്തിയത്.
ഇതിന് പുറമെ ഇന്ത്യാ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കല്‍, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍ എന്നീ വകുപ്പുകളും കേസിലുണ്ട്. തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നാഗ്പൂരില്‍ വച്ച് റെജാസിനെ പോലിസ് അറസ്റ്റ് ചെയ്തത്.
പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ കഗാര്‍ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമര്‍ശിച്ചതായും എഫ്‌ഐആറിലുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നല്‍കുമോയെന്നും റെജാസ് ചോദിച്ചതായും ആരോപിക്കുന്നു.
SUMMARY: Rijas Solidarity Gathering; Case filed against 11 people including Siddique Kappan
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…
ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ്…