തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ആദ്യത്തെ കേസിനെ തുടർന്ന് രാഹുൽ ഒളിവിൽ കഴിയവേയാണ് ഇപ്പോൾ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവതിയുള്ള സ്ഥലത്ത് എത്തിയായിരിക്കും മൊഴിയെടുപ്പ്. പ്രാഥമിക വിവര ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ബെംഗളൂരുവിൽ പഠിക്കുന്ന 23കാരിയാണ് കെപിസിസി അധ്യക്ഷനും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും ഇ-മെയിൽ മുഖാന്തരം പരാതി നൽകിയത്. യുവതിയെ കേരളത്തിലേക്കെത്തിച്ച് ആളൊഴിഞ്ഞ റിസോർട്ടിൽ എത്തിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറഞ്ഞിരുന്നു.
SUMMARY: Case filed against Rahul Mangkootatil in second complaint; rape charges filed
ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ…
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി. സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയും…
കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍…
ന്യൂഡല്‍ഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് നിർബന്ധിതമായി പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകി വരുന്ന എംഎംഎ ചാരിറ്റി ഹോം പദ്ധതിയുടെ…
ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി.…