രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ആദ്യത്തെ കേസിനെ തുടർന്ന് രാഹുൽ ഒളിവിൽ കഴിയവേയാണ് ഇപ്പോൾ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവതിയുള്ള സ്ഥലത്ത് എത്തിയായിരിക്കും മൊഴിയെടുപ്പ്. പ്രാഥമിക വിവര ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ബെംഗളൂരുവിൽ പഠിക്കുന്ന 23കാരിയാണ് കെപിസിസി അധ്യക്ഷനും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും ഇ-മെയിൽ മുഖാന്തരം പരാതി നൽകിയത്. യുവതിയെ കേരളത്തിലേക്കെത്തിച്ച് ആളൊഴിഞ്ഞ റിസോർട്ടിൽ എത്തിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറഞ്ഞിരുന്നു.
SUMMARY: Case filed against Rahul Mangkootatil in second complaint; rape charges filed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് അച്ഛനെയും മകളെയും വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: ചെമ്മനാട് മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടക വീട്ടില്‍ തൂങ്ങി...

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ തൃപ്പൂണിത്തുറ അത്തച്ചമയം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കം കുറിച്ച്‌ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി....

തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വൻതീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ മെത്തകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ വൻതീപിടിത്തം....

പശ്ചിമ ബംഗാള്‍ മുൻ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി തൂങ്ങിമരിച്ച നിലയില്‍

രാംപൂര്‍ഹാട്ട്: പശ്ചിമ ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ്...

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ...

കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസുകാരനെ കാണാതായി; സൈക്കിളും വസ്‌ത്രവും കായല്‍ക്കരയില്‍

കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി. കരുനാഗപ്പള്ളി പട....

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴയ്ക്ക്...

ബെംഗളൂരു–മംഗളൂരു ട്രെയിൻ മംഗളൂരു സെൻട്രൽ വരെ നീട്ടണമെന്ന്  ആവശ്യം

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ–മംഗളൂരു പ്രതിവാര ട്രെയിൻ മംഗളൂരു...

Related Articles

Popular Categories