മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്, ശശികുമാർ, കലന്ദർ, ചേതൻ എന്നിവര്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്നലെ അറസ്റ്റിലായ പ്രതികളെ ബെല്‍ത്തങ്ങാടി മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് താൽക്കാലിക ജാമ്യം അനുവദിച്ചത്. പ്രതികളെ തിങ്കളാഴ്ച ബെല്‍ത്തങ്ങാടി കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി.
ഓഗസ്റ്റ് 6-ന് ധർമ്മസ്ഥല പങ്കാള ക്രോസില്‍ വച്ചാണ് നാല് യൂട്യൂബർമാരെ ആക്രമിച്ചത്. അക്രമത്തിനിടെ ക്യാമറകൾ നശിപ്പിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഏകദേശം 15 മുതൽ 50 വരെ വ്യക്തികൾ ഉൾപ്പെടുന്ന സംഘത്തിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 190 വകുപ്പുകൾക്കൊപ്പം 189(2), 191(2), 115(2), 324(5), 352, 307 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
SUMMARY: Case of attack on YouTubers in Dharmasthala; Accused granted interim bail
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…