തൃശൂർ: കേരളവർമ കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ‘മണവാളൻ’ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ (26) പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ‘മണവാള’നെ പുലർച്ചെയോടെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും. കേച്ചേരി എരനല്ലൂർ സ്വദേശിയാണ് പിടിയിലായ ‘മണവാളൻ’.
2024 ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. കേരളവര്‍മ കോളേജ് റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പോലിസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറില്‍ വരുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ഇതിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഷഹീന്‍ ഷായും സംഘവും കാറില്‍ പിന്തുടരുകയായിരുന്നു. ഷഹീന്‍ ഷാ ആയിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് മുഹമ്മദ് ഷഹീന്‍ ഷാ.
<br> MANAVALAN
TAGS :
SUMMARY : Case of trying to kill college students by car: YouTuber Manavalan arrested in Bengaluru
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…