ചെന്നൈ: സ്കൂള്‍ ഭക്ഷണത്തില്‍ വിഷം കലർത്താൻ ശ്രമിച്ച സ്കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റില്‍. തമിഴ്നാട് ഈറോഡിലാണ് സംഭവം. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാള് സ്കൂള്‍ പാചകത്തൊഴിലാളിയായി പ്രവർത്തിച്ചിരുന്നു. ആലമ്മാളിനെ അടുത്തിടെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഇതിന്റെ പകയിലാണ് ഭക്ഷണത്തോടൊപ്പം നല്കിയ സാമ്പാറില്‍ വിഷം കലർത്താൻ ശ്രമിച്ചത്. ഇതിനായി എട്ടാം ക്ലാസ്സ് വിദ്യാർഥിനിയുടെ സഹായം തേടി. കുട്ടിക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കുറ്റകൃത്യം ചെയ്യിച്ചത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മുമ്പ് അദ്ധ്യാപകർ രുചിച്ച് നോക്കേണ്ടതുണ്ട്.
ഭക്ഷണം കഴിച്ചുനോക്കിയ അദ്ധ്യാപികയ്ക്ക് സംശയം തോന്നിയതോടെയാണ് വിവരം പുറത്തുവന്നത്. അദ്ധ്യാപികയ്ക്കായി മാറ്റിവച്ച പാത്രത്തിലാണ് വിദ്യാർഥിനി വിഷം കലർത്തിയത്. കുട്ടിയുടെ കയ്യില്‍ മഞ്ഞനിറം കണ്ടതോടെ നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
SUMMARY: Poison mixed into school midday meal; husband of former cook arrested
















