LATEST NEWS

തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരേ കാസ്റ്റിങ് കൗച്ച്‌ ആരോപണം

ചെന്നൈ: നടന്‍ വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന സ്ത്രീയാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് രമ്യ ആരോപിക്കുന്നത്. യുവതി ഇപ്പോള്‍ റീഹാബിലാണെന്നും രമ്യ മോഹന്‍ പറയുന്നുണ്ട്.

എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ് സേതുപതിയ്‌ക്കെതിരെ യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. ”കോളിവുഡിലെ മയക്കുമരുന്ന്-കാസ്റ്റിങ് കൗച്ച്‌ സംസ്‌കാരം തമാശയല്ല. എനിക്ക് അറിയാവുന്ന, ഇപ്പോള്‍ മീഡിയയില്‍ അറിയപ്പെടുന്നൊരു മുഖമായ പെണ്‍കുട്ടിയെ അവള്‍ക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്കാണ് വലിച്ചിടപ്പെട്ടത്. അവള്‍ ഇപ്പോള്‍ റീഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഇന്‍ഡസ്ട്രിയില്‍ സാധാരണയാണ്.

വിജയ് സേതുപതി കാരവന്‍ ഫേവേഴ്‌സിനായി രണ്ട് ലക്ഷവും 50,000 രൂപ ഡ്രൈവ്‌സിനും വാഗ്ദാനം ചെയ്തു. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു. ഇയാള്‍ വര്‍ഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥയല്ല. ഒരുപാടുണ്ട്. എന്നിട്ടും മീഡിയ ഇത്തരക്കാരെ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ്-സെക്‌സ് നെക്‌സസ് യാഥാര്‍ത്ഥ്യമാണ്. തമാശയല്ല” എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.

സംഭവം വിവാദമായി മാറുന്നതോടെയാണ് രമ്യ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് താന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നും രമ്യ പറയുന്നുണ്ട്. തന്റെ ട്വീറ്റിന് ഇത്രയും ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട്. പെണ്‍കുട്ടിയുടെ നല്ല ജീവിതത്തേയും സ്വകാര്യതയേയും മാനിച്ചുകൊണ്ടാണ് താന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നാണ് രമ്യ പറയുന്നത്. അതേസമയം ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

SUMMARY: Casting couch allegations against Tamil actor Vijay Sethupathi

NEWS BUREAU

Recent Posts

2025ലെ ബുക് ബ്രഹ്മ സാഹിത്യപുരസ്കാരം കെ.ആർ. മീരയ്ക്ക്

ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദക്ഷിണേന്ത്യന്‍…

50 minutes ago

വി.എസിനെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദനെതിരെ സോഷ്യൽമീഡിയയിലൂടെ ​മോശം പരാമർശം നടത്തിയ അധ്യാപക​ന്​ സസ്​പെൻഷൻ. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്​സ്​…

58 minutes ago

രണ്ട് സ്ത്രീകളെ കാണാതായ കേസ്; പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍

ആലപ്പുഴ: രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് 50 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ അസ്ഥികള്‍.…

2 hours ago

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിലെ സ്ഫോടകവസ്തുക്കൾ ; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.…

3 hours ago

മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ ഇ ഡി. ചിന്നക്കന്നാല്‍ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ചോദ്യം…

4 hours ago

വൈദ്യുതി പോസ്റ്റ് ഇടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം…

4 hours ago