ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിബിഎസ്‌ഇ-അഫിലിയേറ്റഡ് സ്കൂളുകളിലും 2025 ജനുവരി 1 മുതലാണ് പരീക്ഷകള്‍ തുടങ്ങുക. തിയറി പരീക്ഷകള്‍ 2025 ഫെബ്രുവരി 15 മുതല്‍ തുടങ്ങും. 10, 12 ക്ലാസുകളിലെ മാർക്ക് സംബന്ധിച്ച സർക്കുലറും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്റേണല്‍ മാർക്ക് അപ്ലോഡ് ചെയ്യുമ്പോൾ സ്കൂളുകള്‍ പിഴവ് വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ബോർഡ് സർക്കുലർ പുറത്തിറക്കിയത്. ക്ലാസ്, സബ്ജക്‌ട് കോഡ്, വിഷയത്തിന്റെ പേര്, തിയറി പരീക്ഷയ്ക്കുള്ള പരമാവധി മാർക്ക്, പ്രായോഗിക പരീക്ഷയുടെ പരമാവധി മാർക്ക്, പ്രോജക്‌ട് മൂല്യനിർണ്ണയത്തിനുള്ള പരമാവധി മാർക്ക്, ഇന്റേണല്‍ മൂല്യനിർണ്ണയത്തിനുള്ള പരമാവധി മാർക്ക് എന്നിവ സിബിഎസ്‌ഇ നല്‍കിയ വിശദാംശങ്ങളില്‍ ഉള്‍പ്പെടുന്നു.
സിബിഎസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിർണയത്തിനായി ഒരു എക്സ്റ്റേണല്‍ എക്സാമിനറെ നിയമിക്കുമോ, തിയറി പരീക്ഷകളില്‍ ഉപയോഗിക്കുന്ന ഉത്തര പുസ്തകങ്ങളുടെ തരം എന്നിവയും സിബിഎസ്‌ഇ സർക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിയറി, പ്രാക്ടിക്കല്‍, പ്രോജക്‌ട്, ഇന്റേണല്‍ അസസ്മെന്റ് എന്നിവയ്ക്ക് നല്‍കുന്ന മാർക്ക് അനുസരിച്ച് ഒരു വിഷയത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി മാർക്ക് 100 ആയിരിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു.
TAGS : CBSE EXAM | NATIOANAL
SUMMARY : CBSE 10th and 12th practical exams from January 1
മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ…
ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ അധിക്ഷേപിക്കുകയും…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…
ബെംഗളൂരു: കർണാടകയിലെ ബിലികെരെ തുറമുഖംവഴിനടന്ന ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടകയിലെ ബെംഗളൂരു, വിജയ നഗര…
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…
ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…