തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ ക്ലാസിലെ സീലിംഗാണ് തകര്‍ന്നുവീണത്. പഠനാവധി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നില്‍ കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ക്ലാസ്മുറിയിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് റെപ്രസന്റേറ്റീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒപ്പുശേഖരണം നടത്തി പ്രിന്‍സിപ്പാളിന് സമര്‍പ്പിച്ചിരുന്നു. മഴ പെയ്താല്‍ പോലും ചോര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണുളളതെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് മാസ് പെറ്റീഷന്‍ നല്‍കുന്നതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് അയച്ച കത്തില്‍ പറഞ്ഞത്. അടുത്ത അധ്യായവര്‍ഷത്തിന് മുന്‍പുതന്നെ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ മാസത്തില്‍ പ്രിന്‍സിപ്പാളിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
SUMMARY: Ceiling of building collapses at Thiruvananthapuram Law College: Students protest
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…
ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…
ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…
ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…