മുംബൈ: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് കപിൽ ശർമയ്‌ക്കും സന്ദേശമെത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരത് ന്യായ സംബിത സെക്ഷന്‍ 351(3) പ്രകാരം അജ്ഞാതനായ ഒരാള്‍ക്കെതിരെയാണ് അംബോലി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി ഇമെയില്‍ അയച്ചതെന്ന് പോലീസ് പറഞ്ഞു.,
‘ഞങ്ങള്‍ നിങ്ങളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നു, ഒരു സെന്‍സിറ്റീവ് കാര്യം ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് വിശ്വസിക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം രഹസ്യാത്മകതയും.’- വധഭീഷണി അടങ്ങുന്ന സന്ദേശത്തില്‍ പറയുന്നു.
അയച്ചയാള്‍ ‘ബിഷ്ണു’ എന്നാണ് മെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെയില്‍ ലഭിച്ച് 8 മണിക്കൂറിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ വ്യക്തിപരവും തൊഴില്‍പരവുമായി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിയില്‍ പറയുന്നു.മെയില്‍ ലഭിച്ചതിനു പിന്നാലെ കപില്‍ ശര്‍മ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ, സുഗന്ധ മിശ്രയും റെമോ ഡിസൂസയും ഇതേ മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രാജ്പാല്‍ യാദവിന് മെയില്‍ ലഭിച്ചത്. ഡിസംബര്‍ 17-നാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. സെലിബ്രിറ്റികള്‍ ഒന്നിനുപുറകെ ഒന്നായി ആക്രമിക്കപ്പെടുന്നതിനാല്‍ മുംബൈ പോലീസ് പരാതികള്‍ വളരെ ഗൗരവമായ അന്വേഷിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാന്ദ്രയ്ക്കടുത്തുവച്ച് എൻസിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പോലീസ് അതീവ ഗൗരവമായാണ് കാണുന്നത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
സംഭവത്തിന് പിന്നാലെ ബാബ സിദ്ദിഖിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാന്റെ വീടിന് സമീപത്ത് പോലും സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഘടിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
<BR>
TAGS ; BOMB THREAT | BOLLYWOO
SUMMARY : Celebrities including Kapil Sharma, Rajpal Yadav received death threats from Pakistan.
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…