LATEST NEWS

വാഹന ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം; വർഷത്തിൽ അഞ്ച് ചെലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും

ന്യൂഡൽഹി: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദ് ചെയ്യും. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാം. കേന്ദ്രമോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്.2026 ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആർ.ടി.ഒയ്ക്കാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരം. ലൈസൻസ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണം എന്നും പുതിയ ചട്ടത്തിൽ പറയുന്നു. ചെലാൻ ലഭിച്ച് 45 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. ഈ കാലാവധി നീട്ടി നൽകില്ല. ചെലാൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം അപ്പീൽ നൽകാം. 45 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്തില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കും. അങ്ങനെയുള്ളവർ 45 ദിവസം കഴിഞ്ഞുള്ള അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം.

പരാതി നൽകിയാൽ അത് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടാൽ ചെലാൻ റദ്ദാക്കും. പരാതി തള്ളുകയാണെങ്കിൽ, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. വീണ്ടും കോടതിയെ സമീപിക്കണമെങ്കിൽ ചെല്ലാൻ തുകയുടെ 50 ശതമാനം കെട്ടിവയ്ക്കണം. പരാതി തള്ളിയിട്ടും 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്തില്ലെങ്കിൽ, കുറ്റം സമ്മതിച്ചതായി കണക്കാക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയും വേണം. ട്രാൻസ്പോർട്ട് കമ്മിഷണർമാരുടെ യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്.
SUMMARY: Center tightens vehicle rules; License will be cancelled if you get five challans in a year

NEWS DESK

Recent Posts

സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക്…

46 minutes ago

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍…

2 hours ago

സർഗ്ഗധാര കഥയരങ്ങ് ഇന്ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരളസമാജം നോർത്ത്…

2 hours ago

കന്യാസ്ത്രീയെ പീഡിപ്പിച്ചു; ആശുപത്രി എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസിനെ…

2 hours ago

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം: വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും

കണ്ണൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിനിറെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന്. പയ്യന്നൂര്‍…

2 hours ago

യുഎസില്‍ കുടിയേറ്റ പരിശോധനയ്ക്കിടെ 37കാരനെ വെടിവെച്ച് കൊന്നു, വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക് : യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ ഫെഡറല്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വീണ്ടും ഒരാള്‍ മരിച്ചു. 37കാരനായ അലക്‌സ് ജെ പ്രെറ്റിയാണ് കൊല്ലപ്പെട്ടത്.…

3 hours ago