Categories: LATEST NEWSNATIONAL

പൊതുമേഖല ബാങ്ക് ലയനത്തിന് കേന്ദ്രസര്‍ക്കാര്‍; ബാങ്കുകള്‍ 12 ല്‍ നിന്ന് മൂന്നായി ചുരുങ്ങും

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോഴുള്ള 12 പൊതുമേഖലാ ബാങ്കുകളെ മൂന്നെണ്ണമാക്കി ചുരുക്കാനാണ് പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയിലേക്കാണ് ബാക്കിയുള്ള വിവിധ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ തലത്തില്‍ ഇതിനുള്ള നടപടി തുടങ്ങിയതായാണ് വിവരം.

സാമ്പത്തിക വർഷം അവസാനത്തോടെയായിരിക്കും ലയന നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുക. എസ്.ബി.ഐ ഗ്രൂപ്പില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഉള്‍പ്പെടുക. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിന്റെ ഭാഗമാക്കും. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലാണ് മൂന്നാമത്തെ ഗ്രൂപ്പ്.

ബാങ്ക് ഓഫ് ബറോഡ, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. ഇതിന് മുമ്പ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത് 2020 ഏപ്രില്‍ ഒന്നിനാണ്. ഓറിയന്റല്‍ ബാങ്ക് കോമേഴ്‌സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്ക്, കോർപ്പറേഷ ബാങ്ക് എന്നിവയെ യൂനിയ ബാങ്കിലുമാണ് അന്ന് ലയിപ്പിച്ചത്.

ആഗോളതലത്തില്‍ മത്സരിക്കാൻ ശേഷിയുള്ള രണ്ട് പൊതുമേഖല ബാങ്കുകളെങ്കിലും രാജ്യത്ത് ഉണ്ടാവുക എന്നതാണ് ലയത്തിനായി കേന്ദ്രസർക്കാർ പറയുന്ന ന്യായം. ആഗോള റാങ്കിങ്ങില്‍ 43ാം സ്ഥാനത്താണ് എസ്ബിഐയുടെ സ്ഥാനം. 2025 മാർച്ചിലെ കണക്ക് പ്രകാരമുള്ള ആസ്തി 66.8 ലക്ഷം കോടിയാണ്. പഞ്ചാബ് നാഷനല്‍ ബാങ്കിന് 18.2 ലക്ഷം കോടി രൂപയുടെ ആസ്തിയും കനറാ ബാങ്കിന് 16.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമുണ്ട്.

SUMMARY: Central government approves merger of public sector banks; banks will be reduced from 12 to three

NEWS BUREAU

Recent Posts

പശ്ചിമബംഗാളിലെ കൂട്ടബലാത്സംഗം; വിവാദ പരാമര്‍ശവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹോസ്റ്റലിലെ വിദ്യാർഥിനികള്‍ പ്രത്യേകിച്ച്‌…

23 minutes ago

ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയിലേക്ക് വീണ യുവതി മരിച്ചു

തൃശൂർ: ദേശീയ പാത തൃശൂർ ആമ്പല്ലൂരില്‍ സ്കൂട്ടർ അപകടത്തില്‍ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് ജോഷിയുടെ ഭാര്യ സിജിയാണ്…

46 minutes ago

കെഎസ്‌ആര്‍ടിസിയില്‍ ഇനി ആര്‍ക്കും പരസ്യം പിടിക്കാം: തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാൻ ഏതൊരാള്‍ക്കും അവസരം നല്‍കുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.…

1 hour ago

തലയില്‍ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്ത് ധ്രുവ് ആണ് മരിച്ചത്.…

2 hours ago

പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച; ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ഡല്‍ഹി: പൈലറ്റുമാര്‍ക്ക് പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ്…

4 hours ago

ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മലപ്പുറം…

5 hours ago