ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകള്‍ മാർച്ച് 28 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് നോട്ടീസ്. നിലവില്‍ പ്രവർത്തനമില്ലാത്ത 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനവും 5 റെയ്‌സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിഞ്ഞു കൊടുക്കണം എന്നാണ് ആവശ്യം.
ഐടിഒയ്ക്ക് സമീപമുള്ള ഇന്ദിരാ ഭവനിലെ പുതിയ ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തനങ്ങള്‍ ഇതിനകം മാറ്റിയെങ്കിലും, പ്രതീകാത്മകവും രാഷ്ട്രീയവുമായ പ്രാധാന്യം കാരണം അക്ബർ റോഡ് ഒഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര എസ്റ്റേറ്റ് വകുപ്പ് കർശന നിർദ്ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികള്‍ക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ ഭൂമി അനുവദിച്ചു കഴിഞ്ഞാല്‍, പഴയ സർക്കാർ ബംഗ്ലാവുകള്‍ നിശ്ചിത സമയത്തിനകം തിരികെ നല്‍കണമെന്ന നിയമമനുസരിച്ചാണ് കേന്ദ്രസർക്കാർ കോണ്‍ഗ്രസിനോട് പഴയ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
കോട്ട്ല മാർഗില്‍ കോണ്‍ഗ്രസിന് അനുവദിച്ച ഭൂമിയില്‍ നിലവില്‍ ‘ഇന്ദിരാ ഭവൻ’ എന്ന പേരില്‍ ഓഫീസ് പ്രവർത്തനം നടത്തുന്നുണ്ട്. എന്നാല്‍ ഏകദേശം 48 വർഷത്തോളം തങ്ങള്‍ പ്രവർത്തിച്ച പഴയ ഓഫീസ് എന്ന വൈകാരിക നിലപാട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പഴയ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്തത്.
SUMMARY: Central government moves to vacate AICC office in Delhi; Municipal Development Ministry issues notice
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …