LATEST NEWS

ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡൽഹി: ട്രെയിനുകളില്‍ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക്‌ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. സർവീസില്‍ നിന്ന് വിരമിച്ച ലോക്കോ പൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാൻ ഒരുങ്ങുന്നത്.

ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയില്‍വേ മന്ത്രാലയം 19ന്‌ എല്ലാ സോണല്‍ ജനറല്‍ മാനേജർമാർക്കും അനുമതി നല്‍കിയതായാണ് വിവരം. ഷണ്ടിങ്ങിനും അനുബന്ധ ജോലികള്‍ക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം. നിലവില്‍ പതിനാറ്‌ സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളില്‍ 33,174 എണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്.

ചില സോണുകളില്‍ 40- 45ശതമാനം വരെയാണ് ഒഴിവുകള്‍ ഉള്ളത്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 5848 ലോക്കോ റണ്ണിങ്‌ തസ്‌തികകളില്‍ ഇപ്പോഴുള്ളത്‌ 4560 പേർ മാത്രമാണ്. 134 ഒഴിവുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം ഉണ്ട്. പാലക്കാട്‌ -149, സേലം- 195, മധുര-149, തിരുച്ചി- 159, ചെന്നൈ- 521 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. 2024ല്‍ 726 ഒഴിവും ഇ‍ൗ വർഷം 510 ഒഴിവുമാണ്‌ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

അസി. ലോക്കോ പൈലറ്റ്‌ റിക്രൂട്ട്മെന്റ് 2018നുശേഷം 2024ലാണ് നടത്തിയത്. ട്രെയിൻ ഗതാഗതം താറുമാറാകുന്ന ഘട്ടത്തിലാണ് 5699 അസി. ലോക്കോപൈലറ്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കാൻ 2024 ജനുവരി 14ന്‌ തീരുമാനിച്ചത്‌.

SUMMARY: Central government plans to employ assistant loco pilots on daily wages in trains

NEWS BUREAU

Recent Posts

പത്തു വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ…

38 seconds ago

കര്‍ണാടകയില്‍ 18,000 അധ്യാപകരെ കൂടി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ

ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം…

14 minutes ago

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ കിണറിടിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും യുവതിയുമടക്കം മൂന്നുപേര്‍ മരിച്ചു

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…

20 minutes ago

ബെംഗളൂരുവില്‍ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി രണ്ട് ദിവസം കൂടി കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ…

38 minutes ago

പാലക്കാട് 62കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ…

50 minutes ago

’58 പാക് സൈനികര്‍ കൊല്ലപ്പെട്ടു’; പാകിസ്ഥാന് അഫ്ഗാന്റെ കടുത്ത പ്രഹരം

കാബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ. 30 ലധികം പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍…

56 minutes ago