ന്യൂഡൽഹി: വഖഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജികളില്‍ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. വഖഫ് ബോർഡിന് മതപരമായ സ്വഭാവമില്ലെന്നും വഖഫ് ബോർഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളില്‍ വാദം കേള്‍ക്കുന്നത്. വഖഫ് ബോർഡുകളിലെ അമുസ്‍ലിം അംഗങ്ങളുടെ പ്രാതിനിധ്യത്തിലും കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലെ നിർദേശങ്ങള്‍ ആവർത്തിച്ചു. 22 അംഗ സെൻട്രല്‍ കൗണ്‍സില്‍ നാല് അമുസ്ലിങ്ങള്‍ മാത്രമാണുള്ളതെന്നും 11 അംഗ വഖ്ഫ് ബോർഡില്‍ മൂന്ന് അമുസ്ലിങ്ങള്‍ മാത്രമായിരിക്കും ഉള്ളതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കാരുണ്യ പ്രവർത്തനങ്ങള്‍ ഒരു മതത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് അത്യന്താപേക്ഷിതമായ ഒരു കാര്യമല്ല. അതിനാല്‍ വഖഫ് ആനിവാര്യമായ ഒന്നാണെന്ന് വാദിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. സ്വത്തുക്കളുടെ കാര്യത്തില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനം എടുക്കേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കള്‍ പരിപാലിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുന്നുവെന്ന് വ്യാജമായ പ്രചാരണമാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
TAGS : CENTRAL GOVERNMENT
SUMMARY : ‘Waqf is just charity, never an essential part of Islam’; Central government tells Supreme Court
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…