ബെംഗളൂരു: ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയിൽ ചെന്നൈയെയും ഉൾപെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ സമയം 10 മണിക്കൂർ കുറയ്ക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. ചെന്നൈയിലേക്ക് രണ്ടുമണിക്കൂറും 20 മിനിറ്റും കൊണ്ട് എത്താനുമാകും.
മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിയിൽ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. വിമാനയാത്രയേക്കാൾ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും എന്നതാണ് പദ്ധതിയുടെ സവിശേഷത. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 15 മിനിറ്റും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 20 മിനിറ്റും ആവശ്യമാണ്.
ഹൈദരാബാദ് – ചെന്നൈ ഇടനാഴിക്ക് 705 കിലോമീറ്റർ ദൈർഘ്യമാണ് കണക്കാക്കുന്നത്. ഹൈദരാബാദ് – ബെംഗളൂരു പാത 626 കിലോമീറ്റർ ദൈർഘ്യത്തിൽ പൂർത്തിയാക്കും. വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ), അലൈൻമെന്റ് ഡിസൈൻ, ട്രാഫിക് എസ്റ്റിമേറ്റ്, എൻജിനീയറിങ് ഡോക്യുമെന്റേഷൻ എന്നിവയുൾപ്പെടെ നിലവിൽ അന്തിമമാക്കിയിട്ടില്ല. സർവേ നടപടികൾ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങൾക്ക് 33 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
TAGS: BENGALURU | RAILWAY CORRIDOR
SUMMARY: Hyderabad to Bengaluru, Chennai in just two hours, Centre’s high-speed rail plan to rival air travel
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…