Categories: NATIONAL

ഡൽഹി ആശുപത്രിയിലെ തീപിടുത്തം; പരിശോധന കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡൽഹി വിവേക് വിഹാർ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആശുപത്രികളിൽ  പരിശോധനയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. മെഡിക്കൽ വ്യവസ്ഥകൾക്ക് അനുസരിച്ച് ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. ആശുപത്രികളുടെ ഫയർ സേഫ്റ്റി സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും.

ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ഏഴ് നവജാതശിശുക്കളാണ് ഡൽഹി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടറാണ്. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

ആശുപത്രി അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് ആശുപത്രി അധികൃതർ ഇതുവരെ പുതുക്കിയിട്ടില്ല. ഗുരുതര വീഴ്ചകൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിന് പിന്നാലെ ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം ആരംഭിച്ചിരുന്നു.

Savre Digital

Recent Posts

വി എസിനെ മരണ ശേഷം അധിക്ഷേപിച്ച താമരശ്ശേരി സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിവി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പോലീസ്…

3 minutes ago

‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിര്‍ദേശ പത്രിക നല്‍കി

കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്…

33 minutes ago

റഷ്യൻ യാത്രാവിമാനം തകര്‍ന്നുവീണു; 49 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മോസ്കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തക‌ർന്നത്. വിമാനത്തില്‍…

1 hour ago

സ്ത്രീധനം നല്‍കിയില്ല; എട്ടുമാസം പ്രായമായ കുഞ്ഞിനെ തലകീഴായി തൂക്കി നടന്ന് പിതാവ്

ലഖ്നൗ: ഉത്തർപ്രദേശില്‍ റാംപൂരില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്‍റെ ക്രൂരത. കുഞ്ഞിനെ തലകീഴായി പിടിച്ച്‌ അച്ഛന്‍…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍…

3 hours ago

മുംബൈ ട്രെയിൻ സ്‌ഫോടനങ്ങള്‍: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 12 പ്രതികളെ…

4 hours ago