ASSOCIATION NEWS

കന്നഡ പഠന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ  നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിധാനസൗധയിലെ കന്നഡ അഭിവൃദ്ധി പ്രാധികാര സെക്രട്ടറി സന്തോഷ് കുമാറിൽ നിന്നും അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങിയ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ പുതിയ ക്ലാസിന്റെ ഉദ്ഘാടനവും നടന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വന്നു ജീവിക്കുമ്പോൾ സംസ്ഥാന ഭാഷയായ കന്നഡ എഴുതാനും വായിക്കാനും പഠിക്കുന്നത് കർണാടക സംസ്കാരത്തെ പഠിക്കാനും അവിടുത്തെ ജനങ്ങളോട് ഇഴുകിച്ചേരാനും സഹായിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ അധ്യക്ഷൻ ദാമോദരൻ അഭിപ്രായപ്പെട്ടു. കർണാടകയിൽ മലയാളം മിഷന് കീഴിലുള്ള എല്ലാ സെന്ററുകളിലും കന്നഡ ക്ലാസുകൾ ആരംഭിക്കുമെന്നും 21 സെന്ററുകളിൽ ഇതിനോടകം കന്നഡ ക്ലാസ് ആരംഭിച്ചു കഴിഞ്ഞു എന്നും മലയാളം മിഷൻ കോഡിനേറ്റർ, ടോമി ആലുങ്കൽ പറഞ്ഞു.

കല്പന പ്രദീപ്, ത്രിവേണി ശ്രീനിവാസമൂർത്തി എന്നിവർ കന്നഡ വർണ്ണമാലെ എഴുതിക്കൊണ്ട് പുതിയ ക്ലാസ് ആരംഭിച്ചു. വിദ്യാർഥികൾ കന്നഡ ഗീതങ്ങൾ ആലപിച്ചു പ്രതിഭ പി പി, തങ്കമ്മ സുകുമാരൻ, രേവതി കൃഷ്ണമൂർത്തി, ആർവി പിള്ള, പ്രദീപ്. പി. പി, എ.കെ രാജൻ എന്നിവർ സംസാരിച്ചു.

SUMMARY: Certificate distribution and inauguration of the new batch of Kannada study class

NEWS DESK

Recent Posts

ജോലിയ്ക്ക് പകരം ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ…

34 minutes ago

‘കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ’: കെ.എൻ.ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…

1 hour ago

ചിന്നക്കനാല്‍ ഭൂമി കേസ്; മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്

ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…

2 hours ago

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…

2 hours ago

മലപ്പുറത്ത് ഓട്ടോറിക്ഷയില്‍നിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം

മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…

3 hours ago

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…

4 hours ago