ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍ വരുത്തിയ നേതാവാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് സിറാജ് ഇബ്രാഹിം സേട്ട്. ബെംഗളൂരുവില്‍ നടന്ന സി.എച്ച് മുഹമ്മദ് കോയ നാഷണല്‍ പൊളിറ്റിക്കല്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സി.എച്ചിന്റെ ലോകം എന്ന വിഷയത്തില്‍ നടന്ന നാഷണല്‍ പൊളിറ്റിക്കല്‍ സിമ്പോസിയത്തില്‍ അദ്ദേഹത്തിന്റെ ജീവ ചരിത്രം, പൊതു ജീവിതത്തില്‍ സി.എച്ച് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍, കേരളീയ പൊതു സമൂഹത്തിനും വിശിഷ്യാ മുസ്ലിം സമുദായത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു .
എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന കര്‍ത്തവ്യമെന്നും, രാഷ്ട്രീയ ജീവിതത്തില്‍ സി എച്ച് കാണിച്ചു തന്ന പോലെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും, എഴുത്തുകാരനുമായ സി ഹംസ സാഹിബ്, സി എച്ച് ഇന്ത്യന്‍ മതന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ വഴികാട്ടി എന്ന വിഷയത്തില്‍ സംസാരിച്ചു. മുഖ സാഹിത്യ നിരീക്ഷനും ഇ.എം.എസ് പഠന വേദി ചെയര്‍മാനുമായ ആര്‍.വി ആചാരി മുഖ്യാഅതിഥിയായി. കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്റര്‍ നല്‍കുന്ന ആദ്യ സി.എച്ച് മെമ്മോറിയല്‍ മാനവ സേവാ പുരസ്‌കാര്‍ അവാര്‍ഡിന് എം.എം.എ പ്രസിഡന്റ് ഡോ. എന്‍.എ മുഹമ്മദിനെ തിരഞ്ഞടുത്തതായി ജൂറി അംഗം ഈസ നീലസന്ദ്ര അറിയിച്ചു.
എം.എം.എ ജനറല്‍ സെക്രട്ടറി ടി.സി സിറാജ്, എസ്.വൈ.എസ് ബെംഗളൂരു ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്‍ ലത്തീഫ് ഹാജി, കെപിസിസി ജനറല്‍ സെക്രട്ടറി എ.കെ അഷ്റഫ് ഹാജി, ഫാറൂഖ് കെ എച്ച്, അഡ്വ ഉസ്മാന്‍, ശംസുദ്ധീന്‍ കൂടാളി, കര്‍ണാടക മൈനോറിറ്റി കള്‍ച്ചറല്‍ സെന്റര്‍ രക്ഷധികാരികളായ സി.കെ നൗഷാദ് ബൊമ്മനഹള്ളി, നാസര്‍ ബനശങ്കരി, ശംസുദ്ധീന്‍ സാറ്റലൈറ്റ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുസ്ലിം ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികവുറ്റ നേതാവും കേരള മുന്‍ മുഖ്യ മന്ത്രി യും മുന്‍ കേരള നിയമ സഭ സ്പീക്കറും കേരള നിയമ സഭ കണ്ട ഏറ്റവും പ്രഗത്ഭനായ സാമാജികനുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അദ്ദേഹത്തിലെ ചുരുങ്ങിയ ജീവിത കാലയളവില്‍ നല്‍കിയ വിലയേറിയ സംഭാവനകള്‍ വിശകലനം ചെയ്ത പൊളിറ്റിക്കല്‍ സിമ്പോസിയം പുതിയ തലമുറക്ക് കൂടുതല്‍ പഠിക്കാനും പകര്‍ത്താനും അവസരമൊരുക്കിയതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു .
കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്റര്‍ വര്‍ക്കിങ് സെക്രട്ടറി അബദുസമദ് മൗലവി മാണിയൂര്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഈസ ടി.ടി.കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറ സെക്രട്ടറി നാദിര്‍ഷ ജയനഗര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാജല്‍ സി.എച്ച് നന്ദിയും പറഞ്ഞു.
SUMMARY: CH made social reform possible through educational revolution-Siraj Ibrahim sait
ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…
ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച് പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി…
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…