ചാലക്കുടി: പോട്ട ഫെഡറല്‍ബാങ്കില്‍ പട്ടാപ്പകലുണ്ടായ കവര്‍ച്ച നടന്നിട്ട് 24 മണിക്കൂറിലധികം പിന്നിടുമ്ബോഴും കള്ളനെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കാതെ പോലീസ്. കള്ളന്റെയും വാഹനത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. അധികമാർക്കുമില്ലാത്ത മോഡല്‍ ഇരുചക്രവാഹനത്തിലാണ് പ്രതിയെത്തിയത്. അതിനാല്‍ കണ്ടെത്താൻ എളുപ്പമാകുമെന്നാണ് കരുതുന്നത്.
ഇലക്‌ട്രിക് സ്കൂട്ടറെന്നു തോന്നിപ്പിക്കുന്ന പെട്രോള്‍സ്കൂട്ടറാണ് ഇത്. ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ചാലക്കുടി ടൗണ്‍ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത്. ഇതിനെ അടിസ്ഥാനപ്പെടുത്തി അങ്കമാലി, പെരുമ്പാവൂർ ഭാഗങ്ങളില്‍ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. എന്നാല്‍, അവിടങ്ങളിലേക്ക് മോഷ്ടാവ് എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പോലീസ് തിരിച്ചറിഞ്ഞത്.
ബാങ്കിന് രണ്ടുകിലോമീറ്റർ അകലെയുള്ള സുന്ദരിക്കവലയില്‍ വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. ഇവിടെനിന്ന് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പ്രവേശിക്കാം. തൃശ്ശൂരില്‍ എത്തിയിരുന്നതായും സംശയമുണ്ട്. മോഷ്ടാവ് സംസ്ഥാനം കടന്നെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
കള്ളനെ അന്വേഷിച്ച് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. പ്രതിയിലേക്കെത്താൻ വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 25 ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേകസംഘമാണ് അന്വേഷണത്തിന്. മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കൂട്ടി. ശനിയാഴ്ച രാവിലെത്തന്നെ സുരക്ഷാജീവനക്കാരെ നിയോഗിച്ചു. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തു.
TAGS : LATEST NEWS
SUMMARY : Chalakudy bank robbery; The thief was riding a TVS Endurance
പത്തനംതിട്ട: വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്‍നഗര്‍ കരയോഗം കുടുംബസംഗമം 'വിസ്മയം 2025' ജൂലൈ 13…
പത്തനംതിട്ട: മാളികപ്പുറം ക്ഷേത്രത്തിനു സമീപം പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു. മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകള്‍ക്ക് സമിതി…
തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്കു തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലില്‍ മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാനായി. മുഹമ്മദ്…
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക്…