Categories: KERALA

ചലച്ചിത്ര പ്രവർത്തകൻ ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര നിരൂപകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്.

1971 മുതല്‍ കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ആദ്യത്തെ മനശ്ശാസത്ര മാസികയായിരുന്ന സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

‘സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’ എന്ന സ്ത്രീപക്ഷ മാസിക, ‘സ്റ്റേഡിയം’ എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, ‘സിറ്റി മാഗസിന്‍’, ‘വര്‍ത്തമാനം’, ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. 79-ാം വയസ്സില്‍ ‘സൈക്കോ’യുടെ പുനപ്രസിദ്ധീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

സാഹിത്യ-സാംസ്‌കാരിക പ്രമുഖരുടെ കോഴിക്കോട്ടെ ആതിഥേയനായിരുന്നു അദ്ദേഹം. പട്ടത്തുവിള, വി കെ എന്‍ , ഒ വിവിജയന്‍, വൈക്കം മുഹമദ് ബഷീര്‍, തിക്കൊടിയന്‍, എന്‍ പി മുഹമ്മദ്, അരവിന്ദന്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, സക്കറിയ, മാമുക്കോയ, എസ് കെ പൊറ്റക്കാട്, ടി വി ചന്ദ്രന്‍, ടി എന്‍ ഗോപകുമാര്‍ തുടങ്ങി നിരവധി പ്രമുഖരുടെ കോഴിക്കോട്ടെ സുഹൃത്തും ആതിഥേയനുമായിരുന്നു ചെലവൂര്‍ വേണു. ഭാര്യ: സുകന്യ(റിട്ട. സെക്രട്ടറിയറ്റ് ജീവനക്കാരി).
<br>
TAGS : CHELAVOOR VENU, KOZHIKODE NEWS, KERALA NEWS
KEYWORDS: TAGS: Chelavoor Venu passed away

 

Savre Digital

Recent Posts

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

5 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

18 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…

45 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

1 hour ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

1 hour ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

2 hours ago