കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര നിരൂപകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്.
1971 മുതല്‍ കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ആദ്യത്തെ മനശ്ശാസത്ര മാസികയായിരുന്ന സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
‘സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’ എന്ന സ്ത്രീപക്ഷ മാസിക, ‘സ്റ്റേഡിയം’ എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, ‘സിറ്റി മാഗസിന്‍’, ‘വര്‍ത്തമാനം’, ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. 79-ാം വയസ്സില്‍ ‘സൈക്കോ’യുടെ പുനപ്രസിദ്ധീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
സാഹിത്യ-സാംസ്‌കാരിക പ്രമുഖരുടെ കോഴിക്കോട്ടെ ആതിഥേയനായിരുന്നു അദ്ദേഹം. പട്ടത്തുവിള, വി കെ എന്‍ , ഒ വിവിജയന്‍, വൈക്കം മുഹമദ് ബഷീര്‍, തിക്കൊടിയന്‍, എന്‍ പി മുഹമ്മദ്, അരവിന്ദന്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, സക്കറിയ, മാമുക്കോയ, എസ് കെ പൊറ്റക്കാട്, ടി വി ചന്ദ്രന്‍, ടി എന്‍ ഗോപകുമാര്‍ തുടങ്ങി നിരവധി പ്രമുഖരുടെ കോഴിക്കോട്ടെ സുഹൃത്തും ആതിഥേയനുമായിരുന്നു ചെലവൂര്‍ വേണു. ഭാര്യ: സുകന്യ(റിട്ട. സെക്രട്ടറിയറ്റ് ജീവനക്കാരി).
<br>
TAGS : CHELAVOOR VENU, KOZHIKODE NEWS, KERALA NEWS
KEYWORDS: TAGS: Chelavoor Venu passed away
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…