കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം, വാമഞ്ചൂർ, ചെക്ക് പോസ്റ്റ്, ശാസ്താക്ഷേത്രത്തിനു സമീപത്തെ ബാലചന്ദ്രയെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുദിവസമായി മൊബൈൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരേതരായ നരസപ്പയ്യ ഹന്തെയുടെയും ഇന്ദിരാ ഹന്തെയുടെയും മകനായ ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലിചെയ്തു വരികയായിരുന്നു. മറ്റൊരു സഹോദരി: ഭാരതി.
ബാലചന്ദ്രയ്‌ക്ക് 13 വയസ്സുള്ളപ്പോൾ 1985ലാണ് അച്ഛൻ നരസപ്പയ്യ ഹന്തയെയും വീട്ടിലെ ജോലിക്കാരനായ വിശ്വനാഥനെയും ഉറങ്ങിക്കിടക്കുമ്പോൾ റിപ്പർ ചന്ദ്രൻ തലയ്ക്കടിച്ചുകൊന്നത്. അമ്മ ഇന്ദിര ഹന്തെയെ വധിക്കാനും ശ്രമമുണ്ടായി. തലക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. കുറച്ചുവർഷം മുമ്പ് അവർ മരിച്ചു.
ക്രൂരമായ കൊലപാതകത്തിന്റെ സാക്ഷിയായിരുന്നു ബാലചന്ദ്ര. ഇൗ ഇരട്ടക്കൊലപാതകമടക്കം 14 കൊലപാതകക്കേസുകളിലെ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. 13 കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് വിവിധ കോടതികൾ വിധിച്ചത്. എന്നാൽ വാമഞ്ചൂരിലെ കൊലപാതകക്കേസിൽ ബാലചന്ദ്ര നൽകിയ മൊഴി പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ പ്രതി സുപ്രിംകോടതി വരെ പോയെങ്കിലും വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു. 1991 ജൂലൈ 6-ന് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ് റിപ്പർ ചന്ദ്രൻ്റെ വധശിക്ഷ നടപ്പാക്കിയത്. കേരളത്തിലെ അവസാനത്തെ വധശിക്ഷയാണ് ഇത്
നീലേശ്വരത്തിനു സമീപത്തെ കരിന്തളം, മുതുക്കുറ്റിയില്‍ 1950 ഡിസംബർ 18ന് കുഞ്ഞമ്പു – പാറ്റ സതികളുടെ മകനായിട്ടായിരുന്നു ചന്ദ്രന്‍റെ ജനനം. ചന്ദ്രന് പത്തുവയസ്സുള്ളപ്പോൾ അച്ഛൻ കുഞ്ഞമ്പു മരിച്ചു. പതിനാലാം വയസ്സിൽ ചന്ദ്രൻ കർണാടകയിലേയ്ക്ക് നാടുവിട്ടു. പിന്നീട് തിരിച്ചെത്തിയത് കുപ്രസിദ്ധ ക്രിമിനൽ ആയിട്ടായിരുന്നു. കാസർകോട്ട് ഒരു മോഷണക്കേസിൽ 1977ലാണ് ചന്ദ്രൻ ആദ്യമായി പിടിയിലായത്. ആ കേസിൽ ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞതോടെ ചന്ദ്രൻ വീണ്ടും കർണാടകയിലേയ്ക്ക് പോയി. പിന്നീട് തിമ്മയെന്ന കുപ്രസിദ്ധ ക്രിമിനലുമായി കൂട്ടുകൂടി.
ലണ്ടനിൽ നിരവധി പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പർ’ എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യം ഉള്ളതിനാലാണ് ചന്ദ്രന് ‘റിപ്പർ’ എന്ന അപരനാമം കിട്ടിയത്. ദേശീയ പാതകളോടും റെയിൽവെ ട്രാക്കിനോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രൻ ആക്രമണത്തിനു തിരഞ്ഞെടുത്തിരുന്നത് ചുറ്റിക കൊണ്ട് തലയിൽ ശക്തമായി അടിച്ചു വീഴ്ത്തിയ ശേഷം കവർച്ച നടത്തുകയും ബലാത്സംഗവും ചെയ്യുകയുമായിരുന്നു ചന്ദ്രന്റെ രീതി.
1985 സെപ്തംബർ 10ന് ചെമ്മനാട് കൈന്താറിലായിരുന്നു ആദ്യത്തെ റിപ്പർ മോഡൽ ആക്രമണം. വടക്കൻ കേരളവും ദക്ഷിണ കർണാടകയും വർഷങ്ങളോളം വിറപ്പിച്ച റിപ്പർ ചന്ദ്രൻ കർണാടകയിലെ ശിവമോഗയിൽ വച്ചാണ് പോലീസിന്റെ പിടിയിലായത്.
SUMMARY: Eyewitness in the Ripper Chandran case found dead
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…