Categories: KERALATOP NEWS

വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ശക്തമാകും. അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 31ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. ബുധൻ, വ്യാഴം ദിവസങ്ങളിൽ മിതമായ മഴക്ക് സാധ്യയയുണ്ടെന്നും വെളളിയാഴ്ച അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മിതമായ മഴക്കാണ് സാധ്യത. വ്യാഴം വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
<BR>
TAGS : RAIN ALERT KERALA
SUMMARY : Chance of isolated heavy rain on Friday; Yellow alert in three districts

Savre Digital

Recent Posts

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; കുറ്റപത്രം സമര്‍പ്പിച്ച്‌ റെയില്‍വേ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…

48 minutes ago

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളില്‍ രണ്ടുപേര്‍ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…

2 hours ago

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുകേസ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…

2 hours ago

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 12 പേർക്ക് പരുക്ക്, രണ്ടുപേരുടെ നിലഗുരുതരം

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്‌…

2 hours ago

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് തുടക്കം

കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…

2 hours ago

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; പ്ലാന്റും കെട്ടിടവും പൂർണ്ണമായി കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…

3 hours ago